കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിദ്യാര്‍ത്ഥിനിയെ ഇയാള്‍ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചത്.  

തൃശ്ശൂര്‍: ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് 10 വർഷം തടവ് ശിക്ഷ. എരുമപ്പെട്ടി സ്കൂളിലെ അധ്യാപകൻ സുധാസിനെയാണ് കോടതി ശിക്ഷിച്ചത്. പത്തുവര്‍ഷം കഠിന തടവ് അനുഭവിക്കുകയും 50,000 രൂപ പിഴയും ഒടുക്കണം. തൃശ്ശൂര്‍ ഒന്നാം അഡീഷ്ണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിദ്യാര്‍ത്ഥിനിയെ ഇയാള്‍ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചത്. 

പോക്സോ കേസിൽ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്

പെരുമ്പാവൂരില്‍ 11 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 67 വർഷം കഠിന തടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനെ ആണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്‍ജി വി സതീഷ് ശിക്ഷിച്ചത്. പല വകുപ്പുകളിലായി പോക്സോ കുറ്റം തെളിഞ്ഞതോടെ 20 വർഷം ശിക്ഷ ഇയാൾ ഒരുമിച്ച് അനുഭവിക്കണം. 2020 ജനുവരിയിലാണ് മദ്രസയിലെ മുറിയിൽ വെച്ച് കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. 2020 ജനുവരി 19 നാണ് സംഭവം. മൊബൈൽ ഫോൺ വീട്ടിലേക്ക് നൽകി അശ്ലീല ദൃശ്യങ്ങൾ കാണിക്കാനും ഇയാൾ ശ്രമിച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അധികാര പദവിയിലിരുന്നുള്ള പീഡനം,12 വയസ്സിൽ താഴെ ഉള്ള പീഡനം എന്നീ സാഹചര്യങ്ങൾ കണക്കിലെടുത്താണ് 67 വർഷത്തെ ശിക്ഷ. പീഡിപ്പിക്കപ്പെട്ട കുട്ടി അദ്ധ്യാപകർ വഴി ചൈൽഡ് ലൈനിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.