ഈ മേഖലയിലെ എല്ലാപേരും ദുരിതാശ്വാസ ക്യാമ്പിലാണ്. റോഡുകൾ തകർന്നതാനാൽ ഇവിടേക്കുള്ള ഗതാഗതവും ദുഷ്കരമാണ്.

കോട്ടയം: കോട്ടയത്ത് ഉരുള്‍പൊട്ടല്‍ (landslide) ഉണ്ടായ കൊക്കയാർ (Kokkayar) വടക്കേമലയിൽ ദുരന്തത്തിനിടയിലും മോഷണം. മഴക്കെടുതിക്ക് ഇരയായ രണ്ട് വീട്ടുകാർക്ക് പണം നഷ്ടമായി. ദുരന്തത്തിനിടെ ഉള്ള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ജീവനുമായി രക്ഷപെടുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് സങ്കടകരമായ കാര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഉള്ള സമ്പാദ്യത്തിന്‍റെ നല്ലൊരു പങ്കും ദുരന്തം കൊണ്ട് പോയി ബാക്കി കള്ളനും. ''അടുത്ത വീട്ടിലെ കുടുംബം കട തുടങ്ങാന്‍ കുറെ സാധനങ്ങള്‍ വാങ്ങി വെച്ചിരുന്നു. ഉരുള്‍പൊട്ടലില്‍ അവരുടെ വീട് പൂര്‍ണമായും നശിച്ച് പോയി. അവരുടെ വീട്ടില്‍ നിന്ന് 25000 രൂപയോളം മോഷണം പോയി'' എന്നും നാട്ടുകാരില്‍ ഒരാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ മേഖലയിലെ എല്ലാവരും ദുരിതാശ്വാസ ക്യാമ്പിലാണ്. റോഡുകൾ തകർന്നതാനാൽ ഇവിടേക്കുള്ള ഗതാഗതവും ദുഷ്കരമാണ്.

Also Read: Kerala Rains| ബുധനാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി, ഇടുക്കി ഡാം തുറന്നു

Kerala Rains| ബുധനാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി, ഇടുക്കി ഡാം...

Read more at: https://www.asianetnews.com/kerala-news/heavy-rain-kerala-live-updates-r16rsc
Kerala Rains| ബുധനാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി, ഇടുക്കി ഡാം...

Read more at: https://www.asianetnews.com/kerala-news/heavy-rain-kerala-live-updates-r16rsc

YouTube video player

കുത്തിയൊലിച്ചെത്തിയ പാറയും വെള്ളം കൊക്കയാറില്‍ ഏഴ് വീടുകളാണ് തകർത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴ് പേരുടെ മൃതദേഹങ്ങളാണ് ഇവടെ നിന്ന് കണ്ടെത്തിയത്. മൂന്നര വയസുകാരന്‍ സച്ചു, ബന്ധുവിന്റെ വിവാഹത്തിന് എത്തിയ ഫൗസിയ, മക്കളായ അമീന്‍ (10) അംന (7) സഹോദരന്റെ മക്കളായ അഫ്‌സാന, അഫിയാന, ചിറയിൽ ഷാജി എന്നിവരുടെ മൃതദേഹങ്ങളാണ് കൊക്കയാറില്‍ നിന്ന് കിട്ടിയത്. ചിറയിൽ ഷാജിയുടെ മൃതദേഹം ഒഴുക്കില്‍പ്പെട്ട നിലയിൽ മണിമലയാറ്റിൽ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ദുരന്തത്തിനിടെ മകനെ രക്ഷിക്കാൻ സാധിച്ചെങ്കിലും ഷാജിക്ക് രക്ഷപെടാൻ സാധിച്ചില്ല.