Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് റവന്യു ഇന്റലിജൻസ് ഓഫീസിൽ മോഷണശ്രമം, പൊലീസ് അന്വേഷണം തുടങ്ങി

ഇന്ന് ഉച്ചയോടെയാണ് ശുചീകരണ തൊഴിലാളി ഓഫീസ് അണുവിമുക്തമാക്കാൻ എത്തിയത്. അപ്പോഴാണ് മുൻവാതിൽ തകർക്കപ്പെട്ടതായി കണ്ടത്

Theft attempt in Trivandrum DRI office
Author
Vanchiyoor, First Published Aug 2, 2020, 7:17 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ റവന്യു ഇന്റലിജൻസ് ഓഫീസിൽ മോഷണ ശ്രമം. തിരുവനന്തപുരം വഞ്ചിയൂരുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഓഫീസിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് ഉച്ചയോടെയാണ് ശുചീകരണ തൊഴിലാളി ഓഫീസ് അണുവിമുക്തമാക്കാൻ എത്തിയത്. അപ്പോഴാണ് മുൻവാതിൽ തകർക്കപ്പെട്ടതായി കണ്ടത്. രേഖകൾ നഷ്ടമായിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലെ രാത്രിയോടെ മോഷ്ടാക്കൾ എത്തിയെന്നാണ് കരുതുന്നത്. 

Follow Us:
Download App:
  • android
  • ios