Asianet News MalayalamAsianet News Malayalam

ജൂലൈ മാസം 20 ആയിട്ടും കെഎസ്ആർടിസിയിൽ ശമ്പളമില്ല, ബിഎംഎസിന്‍റെ പട്ടിണി മാർച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക്

സർക്കാർ സഹായം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്‍റ് പറയുന്നത്. ഇത്തവണ ശമ്പളം നൽകാൻ 65 കോടി രൂപയുടെ സഹായം വേണമെന്നാണ് ആവശ്യം

There is no salary in KSRTC till this date(july 20)
Author
Thiruvananthapuram, First Published Jul 20, 2022, 5:21 AM IST

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ(ksrtc) ശമ്പള (salary)വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് ബി എം എസിന്‍റെ (bms)പട്ടിണിമാർച്ച്.  കെ എസ് ടി ഇ സംഘിന്‍റെ നേതൃത്വത്തിലുള്ള മാർച്ചിൽ കെ എസ് ആർ ടി സി ജീവനക്കാരും ബന്ധുക്കളും പങ്കെടുക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന മാർച്ച് ബിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. ജൂലായ് മാസം 20 ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ജൂണിലെ ശമ്പളം നൽകിയിട്ടില്ല. സർക്കാർ സഹായം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്‍റ് പറയുന്നത്. ഇത്തവണ ശമ്പളം നൽകാൻ 65 കോടി രൂപയുടെ സഹായം വേണമെന്നാണ് ആവശ്യം. എന്നാൽ എല്ലാ മാസവും ശമ്പളത്തിനായി പണം നൽകാനാവില്ലെന്ന് പറഞ്ഞ് അഭ്യർത്ഥന ധനവകുപ്പ് നിരസിച്ചിരുന്നു

'ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പളം കൊടുക്കാമായിരുന്നു'; ആന്റണി രാജു

ബമ്പർ ലോട്ടറി അടിച്ചിരുന്നുവെങ്കിൽ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാമായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ഈ വർഷത്തെ തിരുവോണം ബമ്പർഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ചടങ്ങിന്‍റെ അധ്യക്ഷനായിരുന്നു മന്ത്രി. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് തമാശരൂപേണ മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആന്റണി രാജുവിന്റെ വാക്കുകൾ

സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തന്നിരുന്നു. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു. 

Follow Us:
Download App:
  • android
  • ios