കമ്പനി ഫിലിം വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതികരിച്ചു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്സറേ ഫിലിമില്ലാത്തുകാരണം ഇമേജുകള്‍ എടുത്തു നല്‍കുന്നത് രോഗികളുടെ മൊബൈല്‍ ഫോണില്‍. കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണ് നിര്‍ദേശം. വലിയ ബുദ്ധിമുട്ടാണ് ഇതു കാരണം രോഗികള്‍ നേരിടുന്നത്. കമ്പനി ഫിലിം വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതികരിച്ചു. നല്ല ക്ലാരിറ്റിയുള്ള മൊബൈല്‍ ഫോണ്‍ ക്യാമറയില്ലെങ്കില്‍ ഒന്നും വ്യക്തമാകില്ലെന്നാണ് രോഗികള്‍ പറയുന്നത്.

കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നിരുന്നു. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി എന്നാണ് പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുമായി തുടർന്നു. ആറന്മുള സ്വദേശിയായ 68 കാരി വത്സലയാണ് ചികിത്സ പിഴവിന് ഇരയാത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്തെങ്കിലും മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്ന് വത്സല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
