ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്.ഇപ്പോൾ നൽകിയ ഇളവുകൾ ആരും ദുരുപയോ​ഗം ചെയ്യില്ല

കൊച്ചി: ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഉമ്മൻ ചാണ്ടി. ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്.ഇപ്പോൾ നൽകിയ ഇളവുകൾ ആരും ദുരുപയോ​ഗം ചെയ്യില്ല. മനു അഭിഷേക് സിംങ്‍വിയുടെ വിമർശനത്തിനു മറുപടി പറയുകയായിരുന്നു ഉമ്മൻ ചാണ്ടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ലോക്ക്ഡൗണിലെ പൊതുവായ ഇളവുകളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ഉള്ള വിദഗ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.കേരളം കൊവിഡ് കിടക്കയിലായിരിക്കെ നൽകിയ ഇളവുകൾ ശരിയല്ലെന്നും ആഘോഷങ്ങൾ മാറ്റണമെന്നുമായിരുന്നു മുതിർന്ന കോൺ​ഗ്രസ് നേതാവായ മനു അഭിഷേക് സിംങ്‍വി ഇന്നലെ പറഞ്ഞത്