Asianet News MalayalamAsianet News Malayalam

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍, ചില ട്രെയിനുകള്‍ റദ്ദാക്കി; പകരം 2 സ്പെഷ്യല്‍ പാസഞ്ചര്‍ സര്‍വ്വീസ്

എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ്, കൊച്ചുവേളി-പോർബന്തർ എക്സ്പ്രസ് എന്നിവയാണ് പാസഞ്ചർ ട്രെയിനുകളായി ഓടിക്കുക

these trains cancelld due to landslides in Konkan route
Author
Thiruvananthapuram, First Published Aug 26, 2019, 8:01 AM IST

തിരുവനന്തപുരം: കൊങ്കൺ പാതയിൽ മംഗളൂരുവിന് സമീപം പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഇന്നത്തെ ചില ട്രെയിനുകൾ റദ്ദാക്കി. കേരളത്തിൽ നിന്നും പുറപ്പെടുന്ന കൊച്ചുവേളി-ചണ്ഡീഗഢ് സമ്പർക്കക്രാന്തി എക്സ്പ്രസ്, എറണാകുളം-മഡ്ഗാവ് എക്സ്പ്രസ്, കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ്, തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് എന്നിവയും മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകളുമാണ് റദ്ദാക്കിയത്.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഇന്ന് രണ്ട് സ്പെഷ്യൽ പാസഞ്ചർ സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ്, കൊച്ചുവേളി-പോർബന്തർ എക്സ്പ്രസ് എന്നിവയാണ് പാസഞ്ചർ ട്രെയിനുകളായി ഓടിക്കുക. എറണാകുളം-അജ്മീർ ട്രെയിൻ എറണാകുളത്തുനിന്ന് രാത്രി 8.25-ന് പുറപ്പെടും. കൊച്ചുവേളി-പോർബന്തർ പാസഞ്ചർ സ്പെഷ്യൽ സർവ്വീസ് ഇന്ന് രാവിലെ 11 മണിക്ക് കൊച്ചുവേളിയിൽനിന്ന് പുറപ്പെടും. കൊങ്കൺ പാത ഉടൻ പൂർണതോതിൽ ഗതാഗത യോഗ്യമാകുമെന്ന് റെയിൽവേ അറിയിച്ചു.

Follow Us:
Download App:
  • android
  • ios