ഇന്നലെ ഉച്ചയ്ക്കുശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് പരാതി

തൃശൂര്‍: തൃശൂരില്‍ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. വേലൂര്‍ സ്വദേശിനി സുനിതയുടെ മകള്‍ ഗൗരി കൃഷ്ണയെ (13) ആണ് കാണാതായതായി പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് പരാതി. വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ, മലപ്പുറം തിരൂരിൽ നിന്ന് കാണാതായ പതിനേഴുകാരൻ വീട്ടില്‍ തിരിച്ചെത്തി. തിരൂർ സ്വദേശി ഇലനാട്ടിൽ അബ്ദുൽ ജലീലിന്‍റെ മകൻ ഡാനിഷ് മുഹമ്മദ് (17) ആണ് ഇന്നലെ രാത്രി വീട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പരാതിയില്‍ തിരൂർ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പതിനേഴുകാരൻ തിരിച്ചെത്തിയത്. മുബൈയിലേക്ക് പോകണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞിരുന്നു. തിരിച്ചെത്തിയ കുട്ടി എവിടെയാണ് പോയതെന്നോ മറ്റു വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.

വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 3 പേർ അറസ്റ്റിൽ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates