തിരുവനന്തപുരം: തിരുവനന്തപുരം മേയർ കെ ശ്രീകുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേയർ കൊവിഡ് പരിശോധനക്ക് വിധേയനായത്.

ഏഴ് കൗൺസിലർമാർക്ക് പിറമെ ഒരു കോർപ്പറേഷൻ ജീവനക്കാരിക്കും രോഗം പിടിപെട്ടിരുന്നു. കൗൺസിലർമാർക്കും ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ മേയർ സ്വയം നിരീക്ഷണത്തിലാണെന്ന് ഓഫീസിൽ നിന്ന് ഓദ്യോഗിക അറിയിപ്പും ഇറക്കിയിരുന്നു.

രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരതരമായ സ്ഥിതിയിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. തിരുവനന്തപുരത്ത് ഇന്നലെ 167 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതില്‍ 156 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്.