തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആശുപത്രി വികസന സൊസൈറ്റിയിലും നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2021-ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് 46 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയത്. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആശുപത്രി വികസന സൊസൈറ്റിയിലും നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2021-ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് 46 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയത്. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

എച്ച്എംസി ലാബ്, എംആർഐ സ്കാൻ, അൾട്രാസൗണ്ട് സ്കാൻ എന്നിവയുടെ വരുമാനം ബാങ്കിൽ അടയ്ക്കാതെയാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. കരാറുകാർക്ക് നൽകിയ തുകയിലും നികുതിവെട്ടിപ്പ് നടന്നു. 2019 മുതൽ 2021 വരെയുള്ള കാലയളവിൽ സിടി സ്കാൻ ഡിവിഷനിൽ മാത്രം മൂന്നരലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായും ലെഡ്ജറിൽ കൃത്രിമം കാട്ടിയും പണം കവർന്നതായും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ആശുപത്രി വികസന സമിതിയുമായി ബന്ധപ്പെട്ട് ഇതേ കാലയളവിൽ 36 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ആ​രോ​ഗ്യമന്ത്രിയുടെ കത്തിന് പിന്നാലെ ആഭ്യന്തരവകുപ്പും വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്.