തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ(06155) മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്(06156) തിരുവനന്തപുരം നോർത്ത്-താംബരം(06164) താംബരം-തിരുവനന്തപുരം നോർത്ത്(06163) തുടങ്ങിയ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ(06155) മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്(06156) തിരുവനന്തപുരം നോർത്ത്-താംബരം(06164) താംബരം-തിരുവനന്തപുരം നോർത്ത്(06163) തുടങ്ങിയ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം നോർത്ത്-മംഗളൂരൂ-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ(06155) സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 20-ന് രാത്രി 07.40-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 9 മണിക്ക് മംഗളൂരുവിലെത്തും. മംഗളൂരൂ ജങ്ഷൻ-തിരുവനന്തപുരം നോർത്ത്(06156) സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 10.15ന് മംഗളൂരു ജങ്ഷനിൽനിന്ന് യാത്രതിരിക്കും. ബുധനാഴ്ച രാത്രി 11.45-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. വർക്കല ശിവഗിരി, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ രണ്ട് ട്രെയിനുകൾക്കും സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരം നോർത്ത്-താംബരം-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം നോർത്ത്-താംബരം(06164) സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 20-ന് രാത്രി എട്ടുമണിക്ക് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. ഒക്ടോബർ 21-ന് രാവിലെ 11 മണിക്ക് താംബരത്ത് എത്തിച്ചേരും. താംബരം-തിരുവനന്തപുരം നോർത്ത്(06163) സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 21-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് താംബരത്തുനിന്ന് പുറപ്പെടും. ഒക്ടോബർ 22 രാവിലെ അഞ്ചുമണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
തിരുവനന്തപുരം സെൻട്രൽ, നാഗർകോവിൽ, വള്ളിയൂർ, തിരുനെൽവേലി, കോവിൽപെട്ടി, സത്തൂർ, വിരുദുനഗർ, മധുര, ദിണ്ഡിഗൽ, തിരുച്ചിറപ്പള്ളി, വിരുദാചലം, വില്ലുപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.


