തിരുവോണം ബമ്പ‍റിനെ ചൊല്ലി ത‍ര്‍ക്കം, കൊല്ലത്ത് ഒരാൾ കൊല്ലപ്പെട്ടു 

'ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു'

thiruvonam bumper lottery dispute man murdered in kollam apn

കൊല്ലം : തേവലക്കരയിൽ തിരുവോണം ബമ്പ‍ര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് കൊല്ലപ്പെട്ടു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിപ സംശയമുണ്ടോ? കുറഞ്ഞ സമയത്തിൽ അറിയാം; ട്രൂനാറ്റ് ലാബിലെ പരിശോധനക്ക് കേരളത്തിന് അനുമതി

ദേവദാസ് തിരുവോണം ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു.ടിക്കറ്റിന്റെ പേരിൽ ത‍ർക്കമായി. വാക്കു തർക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്. മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. 

ഓണം ബമ്പ‍ര്‍ ഒന്നാം സമ്മാനത്തിലും ട്വിസ്റ്റ്! ഒന്നാം സമ്മാനം കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

 

 

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios