രാജു എബ്രഹാമിൻ്റെ ചിത്രത്തിന് ഒപ്പം 'വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ' എന്ന അടിക്കുറിപ്പോടെ ആയിരുന്നു എഫ് ബി പോസ്റ്റ്. ഈ വിഷയത്തിലാണ് ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി നടപടിയുണ്ടായത്. 

പത്തനംതിട്ട: പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി സിപിഎം. ഏരിയാ കമ്മിറ്റിയംഗം അൻസാരി അസീസിനെയാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തോമസ് ഐസക്കിനെ പരിഹസിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് നടപടി. രാജു എബ്രഹാമിൻ്റെ ചിത്രത്തിന് ഒപ്പം 'വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ' എന്ന അടിക്കുറിപ്പോടെ ആയിരുന്നു എഫ് ബി പോസ്റ്റ്. ഈ വിഷയത്തിലാണ് ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി നടപടിയുണ്ടായത്. 

സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ'- എന്നായിരുന്നു പോസ്റ്റ്. എന്നാൽ തോൽവിക്ക് പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് ഡിലീറ്റ് ചെയ്തു. പത്തനംതിട്ടയില്‍ 66,119 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍ററണി വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്‍റണിക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. 3,67623 വോട്ടുകളാണ് ആന്‍റോ ആന്‍റണി നേടിയത്. 3,01504 വോട്ടുകള്‍ തോമസ് ഐസക് നേടിയപ്പോള്‍ അനില്‍ ആന്‍റണി നേടിയത് 2,34406 വോട്ടുകളാണ്.

മലപ്പുറം ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പിവി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ; 'മുഖ്യമന്ത്രിയെ കണ്ടേക്കും'

https://www.youtube.com/watch?v=Ko18SgceYX8