തിരുവനന്തപുരം:  രാജ്യത്ത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയ പെട്രോൾ, ഡീസൽ വിലവര്‍ധനവില്‍ കേന്ദ്ര സർക്കാരിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കൊവിഡ് കാലത്ത് ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിഴിയുകയാണ്. ക്രൂഡ്ഓയിൽ വില കുറയുമ്പോഴാക്കെ നികുതി കൂട്ടുന്നു. ജനവിരുദ്ധമായ നയം വിലക്കയറ്റത്തിന് കാരണമാകുന്നുവെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി ഒൻപതാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ്  ഈ ദിവസങ്ങൾക്കുള്ളില്‍ കൂട്ടിയത്. പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസൽ 59 പൈസയും ഇന്നുമാത്രം ഉയര്‍ന്നു

തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വ‍ര്‍ധന

അടിക്കടിയുണ്ടാകുന്ന ഇന്ധവില വര്‍ധന ഓട്ടോ ടാക്സി തൊഴിലാളികളുടെ ജീവിതമടക്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോക്ഡൗണിൽ ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞതോടെ വളരെ തുച്ഛമായ പണമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നുള്ളു. അതിനിടയിലെ പൊള്ളുന്ന ഇന്ധന വില വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. 

read more രാജ്യത്ത് 29 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു