ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകൾ ശേഷിക്കേ പോര് കടുപ്പിച്ച് നേതാക്കൾ രംഗത്തെത്തി.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിവാദങ്ങൾ വിലപ്പോകില്ല.
ഇടത് മുന്നണിയുടെ വിജയം വിമർശനങ്ങളുടെ എല്ലാം മുനയൊടിക്കുമെന്നും ധനമന്ത്രി പ്രതികരിച്ചു. 

ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകൾ ശേഷിക്കേ പോര് കടുപ്പിച്ച് നേതാക്കൾ രംഗത്തെത്തി. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ്-ബിജെപി രഹസ്യബന്ധമാണെന്ന് സിപിഎം ആരോപിച്ചു. ആരോപണം തോൽവി മുന്നിൽ കണ്ടാണെന്നാണ് യുഡിഎഫ് മറുപടി. എന്നാൽ കൂട്ട് കെട്ട് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ബിജെപി കുറ്റപ്പെടുത്തി.