Asianet News MalayalamAsianet News Malayalam

വരുമാനം കൂടില്ല, വായ്പയെ കുറിച്ച് മിണ്ടുന്നില്ല; നിര്‍മ്മല സീതാരാമനെതിരെ തോമസ് ഐസക്

സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തിന്‍റെ നിലവിൽ പ്രഖ്യാപിച്ച ഭക്ഷ്യപാക്കേജിനുൾപ്പെടെ സഹായം ചെയ്യും. ഇത് നേരെത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു. ഈ പ്രഖ്യാപനം കൊണ്ട് സാഹചര്യം മറികടക്കാനാകില്ല
 

thomas issac against  Nirmala Sitharaman on economic package
Author
Trivandrum, First Published Mar 26, 2020, 3:58 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തിന്‍റെ നിലവിൽ പ്രഖ്യാപിച്ച ഭക്ഷ്യപാക്കേജിനുൾപ്പെടെ സഹായം ചെയ്യും. എന്നാൽ ഇത് നേരെത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു. ഇപ്പോഴത്തെ ഈ പ്രഖ്യാപനം കൊണ്ട് സാഹചര്യം മറികടക്കാനാകില്ലെന്നും ധനമന്ത്രി വിശദീകരിച്ചു. 

ടൂറിസം, ഐടി സെക്ടറുകൾക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ജിഎസ്ടി വരുമാനത്തിൽ വൻ കുറവാണ് ഉണ്ടാകാൻ പോകുന്നത്. ശമ്പളവും ക്ഷേമ പെൻഷനും നൽകാൻ വായ്പ പരിധി ഉയർത്തണം
. ഇതേ കുറിച്ച് ധനമന്ത്രിമാരുമായി ഒരു ചർച്ച പോലും നടത്തിയിട്ടില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. 

വായ്പ തിരിച്ചടവിന്‍റെ കാര്യത്തിൽ പാക്കേജ് മിണ്ടുന്നില്ല. മൊറോട്ടോറിയം പ്രഖ്യാപിക്കുന്നതിനെ കുറിച്ച് കേന്ദ്ര ധനമന്ത്രി ഒന്നും പറയുന്നില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. വായ്പ തിരിച്ചടവ് വ്യവസ്ഥയിലും മാറ്റം വരുത്തിയില്ല. ഇക്കാര്യത്തിൽ റിസര്‍വ് ബാങ്ക് പോലും മൗനം പാലിക്കുകയാമെന്നാണ് തോമസ് ഐസകിന്‍റെ വിമര്‍ശനം

Follow Us:
Download App:
  • android
  • ios