കേരളത്തിലെ പ്രമുഖ ഗാനമേള ട്രൂപ്പുകളിൽ നാലു പതിറ്റാണ്ടോളം പാട്ടുകാരനായി പ്രവർത്തിച്ച തോപ്പിൽ ആൻ്റോ ഇടക്കാലത്ത് കൊച്ചിൻ ബാന്റോ എന്ന സ്വന്തം ട്രൂപ്പും  രൂപീകരിച്ചിരുന്നു. 

കൊച്ചി: ഗായകൻ തോപ്പിൽ ആൻ്റോ (Thoppil Anto) അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽ വച്ചാണ് അന്ത്യം. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം (Death). നാടകഗാനങ്ങളിലൂടെയാണ് (Drama Songs) തോപ്പിൽ ആൻ്റോ പ്രശസ്തനായത്. സിനിമകളിലും പാടിയിട്ടുണ്ട്. 

ഇടപ്പള്ളി പള്ളിക്ക് സമീപം ചവിട്ടു നാടക കലാകാരനായിരുന്ന തോപ്പിൽ പറമ്പിൽ കുഞ്ഞാപ്പു ആശാന്റെയും ഏലമ്മയുടെയും മകനായാ തോപ്പിൽ ആന്റോ. ആന്റി എന്ന പേര് ഗാനമേളകൾക്കായി തോപ്പിൽ ആന്റോ എന്നു മാറ്റുകയായിരുന്നു. ആയിരക്കണക്കിനു വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുള്ള ആന്റോയുടെ ഫാ.ഡാമിയൻ , അനുഭവങ്ങളേ നന്ദി, വീണപൂവ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലാപം എന്ന ചിത്രത്തിൽ സംഗീത സംവിധാനവും നിർവഹിച്ചു. 

തോപ്പിൽ ആൻ്റോയുടെ എൺപതാം പിറന്നാളിന് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ റിപ്പോർട്ട്

YouTube video player

കേരളത്തിലെ പ്രമുഖ ഗാനമേള ട്രൂപ്പുകളിൽ നാലു പതിറ്റാണ്ടോളം പാട്ടുകാരനായി പ്രവർത്തിച്ച തോപ്പിൽ ആൻ്റോ ഇടക്കാലത്ത് കൊച്ചിൻ ബാന്റോ എന്ന സ്വന്തം ട്രൂപ്പും രൂപീകരിച്ചിരുന്നു. 2017ൽ പുറത്തിറങ്ങിയ ഹണീ ബീ 2 സെലിബ്രേഷൻസ് എന്ന സിനിമയിലെ നുമ്മടെ കൊച്ചിയെന്ന ഗാനമാണ് അവസാനമായി പാടിയത്. 

YouTube video player

തോപ്പിൽ ആൻ്റോ ആലപിച്ച ഗാനങ്ങൾ ( പട്ടികയ്ക്ക് കടപ്പാട് : https://m3db.com/thoppil-anto )