വിമർശനം ഉയർന്നതോടെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെയാണ് ചാലക്കുടി എസ്ഐയുടെ കാല് തല്ലിയൊടിക്കുമെന്ന് ഹസ്സൻ മുബാറക്കി ഭീഷണി മുഴക്കിയത്. 

തൃശൂർ: ചാലക്കുടിയിലെ ഭീഷണി പ്രസംഗത്തിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സൻ മുബാറക്കിനെതിരെ കേസെടുത്തു. ചാലക്കുടി പൊലീസാണ് കേസെടുത്തത്. നേരത്തെ, ഭീഷണി പ്രസം​ഗത്തിൽ കേസെടുക്കാത്തത് വിവാദമായിരുന്നു. വിമർശനം ഉയർന്നതോടെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെയാണ് ചാലക്കുടി എസ്ഐയുടെ കാല് തല്ലിയൊടിക്കുമെന്ന് ഹസ്സൻ മുബാറക്കി ഭീഷണി മുഴക്കിയത്. 

ചാലക്കുടി എസ്ഐ അഫ്സലിനെ തെരുവു പട്ടിയെ പോലെ തല്ലുമെന്ന് ഹസൻ മുബാറക് പറഞ്ഞിരുന്നു. എസ്ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് വിയ്യൂരിലോ കണ്ണൂരിലോ പൂജപ്പുരയിലോ കിടക്കേണ്ടി വന്നാൽ പുല്ലാണെന്നും ഹസ്സൻ പറഞ്ഞു. എസ്ഐയ്ക്ക് എതിരെ പരസ്യമായാണ് ഹസ്സന്റെ അസഭ്യവര്‍ഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകര്‍ പൊലീസിനെതിരെ ചാലക്കുടിയിൽ പ്രകടനം നടത്തുന്നതിനിടയിലാണ് ഭീഷണി പ്രസം​ഗമുണ്ടായത്. 

പ്രവാസി മലയാളി യുവതിക്ക് റീച്ചാര്‍ജിൽ നഷ്ടം 1,87,000, ലിമിറ്റ് കഴിഞ്ഞും പിൻവലിച്ചപ്പോൾ അറിഞ്ഞു, നിയമപോരാട്ടം

https://www.youtube.com/watch?v=Ko18SgceYX8