Asianet News MalayalamAsianet News Malayalam

കാസര്‍കോട് മൂന്ന് പേർ ആശുപത്രിവിട്ടു, ഇടുക്കിയിൽ 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കാസര്‍കോട് ഇനി  മൂന്നു പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്. അതേ സമയം ഇടുക്കിയില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 11 പേരുടെ ഫലം നെഗറ്റീവായി.

three covid patients discharged from kasaragod hospital
Author
Kasaragod, First Published May 4, 2020, 7:10 PM IST

കാസര്‍കോട്/ ഇടുക്കി: കാസര്‍കോട് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നുമായി രണ്ടു പേർ രോഗമുക്തരായി ആശുപത്രിവിട്ടു. ഉക്കിനടുക്കയിൽ ചികിത്സയിൽ  ആയിരുന്ന വിദേശത്ത്  നിന്നും വന്ന  41 വയസുള്ള ഉദുമ  സ്വദേശിയും  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ  കഴിയുന്ന 7 വയസുള്ള കാസറഗോഡ്  മുൻസിപ്പാലിറ്റി സ്വദേശിയും അജാനൂർ സ്വദേശിയുമാണ് രോഗമുക്തനായത്. കാസര്‍കോട് ഇനി  മൂന്നു പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്. അതേ സമയം ഇടുക്കിയില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 11 പേരുടെ ഫലം നെഗറ്റീവായി. ജില്ലയിൽ 12 പേരാണ് പോസിറ്റീവ് ആയി ഉണ്ടായിരുന്നത്. ഇനി ഒരാളുടെ ഫലമാണ് ലഭിക്കാനുളളതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കൊവിഡ് മുക്തിയില്‍ അത്ഭുതപ്പെടുത്തി കേരളം; ഒരു ദിവസം 61 പേര്‍ക്ക് രോഗമുക്തി, ചികിത്സയില്‍ 34 പേര്‍  

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും പുതിയ കൊവിഡ് കേസുകളില്ലെന്നത് ആശ്വാസകരമാണ്. കൊവിഡ് ചികിത്സയിലുള്ള 61 പേർക്ക് ഇന്ന് രോഗം ഭേദമായി. ഇതോടെ ഇനി 34 പേർ മാത്രമാണ് കേരളത്തിൽ ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 499 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 21724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാ‍ര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

 

 

Follow Us:
Download App:
  • android
  • ios