കുട്ടിക്കാനം: ഇടുക്കി കുടിക്കാനത്തിനടുത്ത് വളഞ്ഞങ്ങാനത്ത് ചരക്കുലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു.  തമിഴ്നാട് സ്വദേശികളായ ഭൂമിരാജൻ, ദിനേശൻ, സുബ്രമണ്യൻ എന്നിവരാണ് മരിച്ചത്.  പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.  തമിഴ്നാട്ടിൽ നിന്ന് കോട്ടയത്തേക്ക് തേങ്ങ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.  ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.