മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. 

കൊച്ചി: എറണാകുളം എളംകുന്നപുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുക്കാട് സ്വദേശി സിദ്ധാർത്ഥൻ, നായരമ്പലം സ്വദേശി സന്തോഷ്‌, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. രണ്ട് വഞ്ചികളിലായി നാലുപേരാണ് മീൻപിടിക്കാൻ പോയിരുന്നത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു.