വയനാട്: തൊവരിമലയിൽ വനഭൂമി കൈയേറി സമരം ചെയ്ത കേസിലെ മൂന്ന് പ്രതികൾക്ക് ജാമ്യം. സിപിഐഎംഎൽ റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റിയംഗം കെ പി കുഞ്ഞിക്കണാരൻ, തൃശൂർ സ്വദേശി രാജേഷ് അപ്പാട്ട്, മനോഹരൻ വാഴപ്പറ്റ എന്നിവർക്കാണ് ഉപാധികളോടെ ഹൈക്കോടതി  ജാമ്യം അനുവദിച്ചത്. 

സാധാരണ ഉപാധികൾക്ക് പുറമെ ആദ്യ രണ്ട് പേർ അന്വേഷണ ഉദ്യോഗസ്ഥനെ കാണാനല്ലാതെ കോടതിയുടെ അനുമതിയില്ലാതെ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും ആദിവാസി വിഭാഗത്തിലുൾപ്പെട്ട മനോഹരൻ വാഴപ്പറ്റ മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ പ്രവേശിക്കരുതെന്നുമുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയാണ് ജാമ്യം.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.