Asianet News MalayalamAsianet News Malayalam

മുതലപ്പൊഴി അപകടം: നേവിയുടെ പുതിയ സംഘമെത്തി, പുലിമുട്ടിൽ കുരുങ്ങി കിടക്കുന്ന വല അറുത്ത് മാറ്റുന്നു

അപകടത്തിൽപ്പെട്ട സഫാ മർവ ബോട്ടിന്‍റെ ഉടമ കാഹാറിന്‍റെ മക്കളായ ഉസ്മാൻ, മുസ്തഫ, തൊഴിലാളിയായ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്. ബോട്ട് മറിഞ്ഞ സ്ഥലത്തു തന്നെ ഇവർ വലയിൽ കുരുങ്ങിയിട്ടുണ്ടാകാം എന്നാണ് സംശയം. 

three people who were in the boat that crashed in muthala pozhi are yet to be found
Author
First Published Sep 6, 2022, 6:29 PM IST

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേരെ ഇനിയും കണ്ടെത്താനായില്ല. ഇവര്‍ക്കായി നേവിയുടെ  പുതിയ സംഘം സ്ഥലത്തെത്തി. പുലിമുട്ടിൽ കുരുങ്ങി കിടക്കുന്ന വല അറുത്തുമാറ്റി തുടങ്ങി. അപകടത്തിൽപ്പെട്ട സഫാ മർവ ബോട്ടിന്‍റെ ഉടമ കാഹാറിന്‍റെ മക്കളായ ഉസ്മാൻ, മുസ്തഫ, തൊഴിലാളിയായ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്. ബോട്ട് മറിഞ്ഞ സ്ഥലത്തു തന്നെ ഇവർ വലയിൽ കുരുങ്ങിയിട്ടുണ്ടാകാം എന്നാണ് സംശയം. 

പുലർച്ചെ തെരച്ചിൽ തുടങ്ങിയെങ്കിലും കടൽ പ്രക്ഷുബ്ദമായതും കനത്ത മഴയുമാണ് പ്രതിസന്ധിയായത്. കൊച്ചിയിൽ നിന്ന് നാവിക സേനയുടെ ഹെലികോപ്റ്ററെത്തി മുങ്ങൽ വിദഗ്ധൻ കടലിലേക്ക് ഇറങ്ങി തെരഞ്ഞിട്ടും ഫലമുണ്ടായില്ല. വടം കെട്ടി കോസ്റ്റ്ഗാർഡ് ബോട്ടും മത്സ്യതൊളിലാളി ബോട്ടുകളും തെരച്ചിൽ തുടരുന്നുണ്ട്. രക്ഷാപ്രവർത്തനത്തിൽ അലംഭാവമുണ്ടായെന്ന് ആരോപിച്ച് പെരുമാതുറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. പെരുമാതുറ ജംഗ്ഷനിൽ റോഡ് വടം കെട്ടി തടഞ്ഞു. ചിറയിൻകീഴ് എംഎൽഎ വി ശശിയുടെ കാർ കടത്തിവിട്ടില്ല. സബ് കളക്ടര്‍ക്ക് എതിരെയും പ്രതിഷേധമുണ്ടായി. ഇന്നലെ ഉച്ചയോടെയാണ് 23 പേരുണ്ടായിരുന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. രണ്ടുപേർ മരിച്ചു.

ഇന്ന് റെഡ് അലർട്ട് തുടരുന്നു; ഉത്രാടപാച്ചിൽ മുങ്ങുമോ, നാളെ 12 ജില്ലയിൽ തീവ്രമഴ ജാഗ്രത, 2 ജില്ലയ്ക്ക് ആശ്വാസം

ഓണത്തിന്‍റെ ആഘോഷത്തിലേക്ക് മലയാളികൾ കടക്കവെ സംസ്ഥാനത്തെ മഴ സാഹചര്യം കാര്യങ്ങൾ തകിടം മറിക്കുമോയെന്ന ആശങ്ക ശക്തമാകുന്നു. ഇന്ന് സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് 4 ജില്ലകളിൽ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ‍് അലർട്ടുള്ളത്. ഒപ്പം എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറ‍ഞ്ച് അലർട്ടുള്ളത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ ജാഗ്രതയും തുടരുകയാണ്. അതേസമയം ഒന്നാം ഓണമായ ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് 12 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ ഉത്രാടപ്പാച്ചിൽ വെള്ളത്തിൽ മുങ്ങുമോയെന്ന ആശങ്ക ശക്തമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,  തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉത്രാട ദിനത്തിൽ ഓറഞ്ച് അലർട്ടുള്ളത്. അതേസമയം രണ്ട് ജില്ലകളിൽ നാളെ ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ലെന്നതാണ് മറ്റൊരു കാര്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നാളെ വലിയ ആശ്വാസമുള്ളത്.

Follow Us:
Download App:
  • android
  • ios