മൂന്ന് പേരുമായി അമിത വേ​ഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം തെറ്റി റോഡിനരികിലുള്ള മരത്തിലിടിക്കുകയും തുട‍ർന്ന് കുഴിയിലേക്ക് വീഴുകയായിരുന്നു. 

തിരുവനന്തപുരം: പേരൂർക്കടയിൽ ബൈക്കപകടത്തിൽ മൂന്ന് കൗമാരക്കാ‍ർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പേരൂ‍ർക്കട വഴയില പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് പേരുമായി അമിത വേ​ഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം തെറ്റി റോഡിനരികിലുള്ള മരത്തിലിടിക്കുകയും തുട‍ർന്ന് കുഴിയിലേക്ക് വീഴുകയായിരുന്നു. ബൈക്കും അതിലുണ്ടായിരുന്ന മൂന്ന് പേരും ഇടിയുടെ ആഘാതത്തിൽ കുഴിയിലേക്ക് തെറിച്ചു വീണു. അപകടം കണ്ട് മറ്റു യാത്രക്കാരും നാട്ടുകാരും ചേ‍ർന്ന് മൂന്ന് പേരേയും ഉടനെ തന്നെ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. 

ബിനീഷ്, സ്റ്റെഫിൻ, മുല്ലപ്പൻ എന്നീ മൂന്ന് കൗമാരക്കാരാണ് മരണപ്പെട്ടത് എന്നാണ് പൊലീസ് അറിയിക്കുന്നത്. മൂന്ന് പേർക്കും പതിനാറ് വയസ്സാണ് പ്രായം. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പേരൂർക്കട താലൂക്കാശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. 

YouTube video player