മലപ്പുറം: ചുങ്കത്തറ മുട്ടിക്കടവിൽ വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാർ ദേഹത്തു കയറി മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലേമാട് സ്വദേശി പുളിക്കൽ സൈഫുദ്ദീൻ - ഫർസാന ദമ്പതിമാരുടെ മകൾ ആയിഷയാണ് മരിച്ചത്. വൈകിട്ട് ആറരയോടെയാണ് മുട്ടിക്കടവ് മുപ്പാലിപ്പൊട്ടിയില്‍ വെച്ച് അപകടമുണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ  നിലമ്പൂര്‍ ജില്ല ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലേമാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഉച്ചയോടെ കബറടക്കും.