ചൊവ്വാഴ്ച ഉച്ചയ്ക്ക് പമ്പയില്‍ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കളില്‍ മൂന്ന് പേരെയാണ് കാണാതായത്.
പത്തനംതിട്ട: പമ്പയില്‍ കുളിക്കുന്നതിനിടെ കാണാതായ ചെറുപ്പക്കാരില്‍ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഇന്നലെ കാണാതായ വടശേരിക്കര തലച്ചിറ സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് പള്ളിക്ക മുരുപ്പ് പാറാനിക്കൽ കടവിൽ നിന്നും ഇന്ന് കണ്ടെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വടശ്ശേരിക്കര ബംഗ്ലാവ് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു അഞ്ചംഗം യുവാക്കളുടെ സംഘം. ഇവരില്‍ മൂന്ന് പേരെ നദിയില്‍ കാണാതായി.
ഇവരില്‍ തലച്ചിറ പുത്തൻപുരയിൽ നന്ദു, പാറ കിഴക്കേതിൽ സുജിത് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. പ്രശാന്തിന് ഇന്നലെ രാത്രി വരെയും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
