വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കടുവ വഴിവക്കിൽ നിൽക്കുന്നതായ ചിത്രമാണ് സംഘം പ്രചരിപ്പിച്ചത്.

പത്തനംതിട്ട: കടുവ ഇറങ്ങിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പേര്‍ പിടിയിൽ. സംഭവം പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. കടുവയുടെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തിൽ പാക്കണ്ടം സ്വദേശികളായ ആത്മജ്(20), അരുൺ മോഹനൻ(32), ഹരിപ്പാട് നങ്യാർകുളങ്ങര സ്വദേശി ആദർശ് (27)എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കടുവ വഴിവക്കിൽ നിൽക്കുന്നതായ ചിത്രമാണ് സംഘം പ്രചരിപ്പിച്ചത്. കലഞ്ഞൂർ പാക്കണ്ടത്ത് കടുവയിറങ്ങിയെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. വ്യാജ ചിത്രം നിർമ്മിച്ചത് തിങ്കളാഴ്ചയെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പള്‍സർ സുനി പുറത്തിറങ്ങി, ജാമ്യം കര്‍ശന ഉപാധികളോടെ

ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരന് ദാരുണാന്ത്യം


Asianet News Live | Mission Arjun | Onam 2024 | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്