തൃക്കാക്കരയില്‍ പിടിയുടെ സ്വീകാര്യതക്കുള്ള തെളിവാണ് മികച്ച ലീഡെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കളത്തിലിറങ്ങി.എല്ലാവർക്കുമുള്ള തിരിച്ചടി.മുഖ്യമന്ത്രി തിരുത്തണമെന്നും കോണ്‍ഗ്രസ്
തൃക്കാക്കര; ഉപതെരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡുമായി ഉമ തോമസ് മുന്നേറുമ്പോള്‍ ആത്മവിശ്വാസവും അഭിമാനവും ഉയര്‍ത്തുന്ന പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.വലിയ വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു .ഇക്കാര്യം നേരത്തെ പറഞ്ഞതാണ്.: കൂടുതൽ പറയാനുണ്ട്.വോട്ടെണ്ണൽ പൂർത്തിയായ ശേഷം എല്ലാം വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി
മറ്റ് പ്രതികരണങ്ങള്‍

മുഖ്യമന്ത്രി എടുക്കാ ചരക്കായി മാറിയെന്ന് തൃക്കാക്കര തെളിയിക്കുന്നുവെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.
പി.ടിയുടെ സ്വീകാര്യതക്കുള്ള തെളിവാണ് വലിയ ഭൂരീപക്ഷം തെളിയിക്കുന്നത്.: യു.ഡി.എഫ് തിരിച്ചുവരവാണിത്.
മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കളത്തിലിറങ്ങി.എല്ലാവർക്കുമുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഭാഗീയത കൊണ്ട് തൃക്കാക്കjയിൽ എൽ ഡി എഫ് ഒരു പരീക്ഷണം നോക്കുകയായിരുന്നു
സമുദായങ്ങളെ തമ്മിലടിപ്പിക്കാനും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും LDF ശ്രമിച്ചു എന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.
പി ജെ ജോസഫ് - പിണറായി സർക്കാരിനും സിൽവർ ലൈനിനും എതിരെയുള്ള ജനമുന്നേറ്റമാണ് തൃക്കാക്കരയിൽ ഉണ്ടായിരിക്കുന്നത്. UDF നും പി ടി തോമസിനും ലഭിച്ച വലിയ അംഗീകാരമാണ് ഉമാ തോമസിന്‍റെ വമ്പിച്ച ഭൂരിപക്ഷം.
Thrikkakara By Election Result : 'ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതി': പി കെ കുഞ്ഞാലിക്കുട്ടി
ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്‍റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂന്നാം റൗണ്ട് വോട്ടെണ്ണുമ്പോള്‍ ഉമ തോമസിന്‍റെ ലീഡ് ആറായിരം കഴിഞ്ഞിരിക്കുകയാണ്. 2021 ല്‍ പി ടി തോമസ് ആറായിരത്തിലേക്ക് എത്തിയത് ഏഴാം റൗണ്ടിലാണ്.
മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ് യുഡിഎഫും ഉമാ തോമസും. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ കാൽഭാഗം എണ്ണി തീര്‍ന്നപ്പോൾ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്. അഞ്ച് റൗണ്ട് വോട്ടെണ്ണൽ ബാക്കി നിൽക്കേ പി ടി തോമസിനും മുകളിലേക്ക് ഉമയുടെ ലീഡ് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ തവണ മൂന്നാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 3335 വോട്ടുകളുടെ ലീഡായിരുന്നു പിടിക്ക്. എന്നാൽ ഇക്കുറി മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ആറായിരത്തിനും മേലെ ലീഡിലേക്ക് ഉമയെത്തി. ആദ്യ റൗണ്ട് വോട്ടെണ്ണലിൽ എണ്ണിയത് യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളാണ് എണ്ണിയത്. ഇവിടെ തന്നെ പിടിക്കും മേലെ ലീഡ് ഉമ പിടിച്ചു. തൊട്ടുപിന്നാലെ വോട്ടിംഗ് കേന്ദ്രമായ മഹാരാജാസ് കോളേജിന് മുന്നിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം ആരംഭിച്ചു.
