Asianet News MalayalamAsianet News Malayalam

'കൂട്ടം കുറച്ചാൽ നേട്ടം കൂടും' തൃശ്ശൂർ ജില്ലാ കളക്ടറുടെ പോസ്റ്റ്;കമന്റായി സമ്മേളനചിത്രങ്ങൾ, കമന്റ് ബോക്സടച്ചു

പോസ്റ്റിട്ടതിന് തൊട്ടു പിറകെ സി പി എം സമ്മേളനത്തിലെ ഫോട്ടോകളാണ് കമൻറുകളായി എത്തിയത്. ഇതോടെ കമന്‍റ് ബോക്സ് പൂട്ടി. വീണ്ടും കമന്റ് ഓപ്ഷൻ ഓണാക്കിയെങ്കിലും പഴയ കമന്റുകളൊക്കെ ഒളിപ്പിച്ച നിലയിലാണ്. 
 

thrissur collector fb post and its comment aftereffects
Author
Thrissur, First Published Jan 23, 2022, 7:25 AM IST

തൃശ്ശൂർ: 'കൂട്ടം കുറച്ചാൽ നേട്ടം കൂടു'മെന്ന് ഔദ്യോഗിക പേജിൽ തൃശൂർ ജില്ല കളക്ടറുടെ (Thrissur District Collector) ഫേസ് ബുക്ക് പോസ്റ്റ്. പോസ്റ്റിട്ടതിന് തൊട്ടു പിറകെ സി പി എം (CPM) സമ്മേളനത്തിലെ ഫോട്ടോകളാണ് കമൻറുകളായി എത്തിയത്. ഇതോടെ കമന്‍റ് ബോക്സ് പൂട്ടി. വീണ്ടും കമന്റ് ഓപ്ഷൻ ഓണാക്കിയെങ്കിലും പഴയ കമന്റുകളൊക്കെ ഒളിപ്പിച്ച നിലയിലാണ്. 

thrissur collector fb post and its comment aftereffects

കൊവിഡ് നിയന്ത്രണങ്ങൾക്കിടെയുള്ള തൃശൂർ സി പി എം സമ്മേളനം നടത്തിപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. 200 ഓളം പേർ പങ്കെടുത്ത സമ്മേളനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ നിരവധി സംഘടനകൾ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമ്മേളനം അവസാനിക്കുന്ന ദിവസം കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്- കൂട്ടം കുറച്ചാൽ നേട്ടം കൂടും. പോസ്റ്റ് വന്നതും തലങ്ങും വിലങ്ങും കമൻറുകൾ പറന്നെത്തി. ഈ പോസ്റ്റ് വലിയ ബോർഡിലാക്കി സമ്മേളന നഗരിക്കു മുന്നിൽ തൂക്കിയിടൂവെന്ന് വരെ ഉപദേശവും വന്നു. സമ്മേളന നഗരിയിലെ ആൾക്കൂട്ടത്തിൻ്റെ വിവിധ ആംഗിളുകളിലെ ഫോട്ടോകളുമെത്തി. കമൻറുകൾ കൈവിട്ടു തുടങ്ങിയതോടെ കമൻറ് ബോക്സ് കളക്ടർ താഴിട്ടു പൂട്ടി.

Follow Us:
Download App:
  • android
  • ios