Asianet News MalayalamAsianet News Malayalam

തൃശൂരിലും പുതിയ കുർബാനാ രീതിക്ക് എതിർപ്പ്, മാറ്റം അംഗീകരിക്കില്ലെന്ന് വൈദികർ, ബിഷപ്പിനെ കണ്ടു

സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് അറിയിച്ച വൈദികർ, മാർപാപ്പ ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും അങ്ങനെ ഇടയലേഖനത്തിൽ പറയുന്നത് വ്യാജമാണെന്നും ആരോപിച്ചു.

thrissur diocese priest against implementing uniformity in holy mass
Author
Thrissur, First Published Sep 7, 2021, 2:37 PM IST

തൃശൂർ: സീറോ മലബാർ സഭ കുർബാനക്രമഏകീകരണത്തിനെതിരെ തൃശൂർ അതിരൂപതയിലും വൈദികരുടെ എതിർപ്പ്.   സിനഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകണമെന്ന് ഒരു വിഭാഗം വൈദികർ ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കണ്ട് വൈദികർ ആവശ്യം ഉന്നയിച്ചു.

 read more കുര്‍ബാന ഏകീകരണം; 'ഞായറാഴ്ച ഇടയലേഖനം വായിക്കില്ല', പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത വൈദികര്‍

സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് അറിയിച്ച വൈദികർ, മാർപാപ്പ ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും അങ്ങനെ ഇടയലേഖനത്തിൽ പറയുന്നത് വ്യാജമാണെന്നും ആരോപിച്ചു. തീരുമാനമെടുക്കുമ്പോൾ വൈദികരുടെ അഭിപ്രായം തേടിയില്ല. പ്രതിഷേധം സ്വാഭാവികമാണ്. വീണ്ടും സിനഡ് ചേരണമെന്നും വൈദികർ ആവശ്യപ്പെട്ടു. 

 read moreആലുവയിൽ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേർക്കെതിരെ പൊലീസ് കേസ്, നടപടി വികാരിയുടെ പരാതിയിൽ

 read more കുർബാന പരിഷ്കരണം: ഇടയലേഖനം പളളികളിൽ വായിച്ചു; ആലുവയില്‍ പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios