കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ സുരക്ഷാ പരിശോധന ആരംഭിക്കുന്നു

തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ സുരക്ഷാ പരിശോധന ആരംഭിക്കുന്നു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർമാർ, പൊലീസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. പാതകളിലെ സുരക്ഷ സംവിധാനങ്ങളും, ട്രാഫിക് ക്രമീകരണങ്ങളും സംഘം വിലയിരുത്തും. ദേശീയപാതകളിൽ മതിയായ സൂചന ബോർഡുകളും ബാരിക്കേടുകളും സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. അനധികൃത പാർക്കിങ്ങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു നടപടിയെടുക്കാനും കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മതിയായ സുരക്ഷാസംവിധാനങ്ങളുടെ അഭാവവും അനധികൃത പാർക്കിങ്ങുമാണ് കയ്പ്പമംഗലത്ത് നടന്ന വൻ അപകടത്തിന് പിന്നിലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന.

YouTube video player