കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ സാവകാശം തേടിയതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. സംസ്ഥാന സർക്കാർ ഇതിനകം തന്നെ അപകടവുമായി ബന്ധപ്പെട്ട് നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച് ഹൈക്കോടതി പരിഗണിച്ച കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി.
കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ സാവകാശം തേടിയതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. സംസ്ഥാന സർക്കാർ ഇതിനകം തന്നെ അപകടവുമായി ബന്ധപ്പെട്ട് നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഏപ്രിൽ 21-നുണ്ടായ വെടിക്കെട്ട് അപകടത്തിൽ 16 പേരാണ് മരിച്ചത്. ഒട്ടേറെപ്പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.