തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തൃശ്ശൂർ കോർപറേഷനിൽ എൽഡിഎഫിന് പിന്തുണയെന്ന് കോൺഗ്രസ് വിമതൻ. ഇവിടെ യുഡിഎഫ് 23 ഇടത്തും എൽഡിഎഫ് 24 ഇടത്തും എൻഡിഎ ആറിടത്തുമാണ് വിജയിച്ചത്. കൂടുതൽ താത്പര്യം എൽഡിഎഫുമായി സഹകരിക്കാനാണെന്ന് എംകെ വർഗീസ് പറഞ്ഞു. എന്തിനും തയാറെന്ന് എൽഡിഎഫ് ഉറപ്പ് നൽകി. യുഡിഫിന്റെ ആരും നേരിട്ട് കണ്ടിട്ടില്ല. കോൺഗ്രസിൽ നിന്ന് മോശം അനുഭവമാണ് നേരത്തെ ഉണ്ടായത്. കോൺഗ്രസിനോടുള്ള പ്രതിഷേധമായിരിക്കും തന്റെ തീരുമാനം. സംസ്ഥാന-ജില്ല കോൺഗ്രസ് നേതൃത്യത്തെ വിശ്വസിക്കാൻ കൊള്ളില്ല. എൽഡിഎഫിന് മുന്നിൽ ഒരു ഉപാധിയും താൻ വെച്ചിട്ടില്ലെന്നും വർഗീസ് പറഞ്ഞു.