രാജ്യസഭാംഗമോ കേന്ദ്ര മന്ത്രിയോ ആകുന്നതിനുള്ള ഓഫർ ഓഫർ നേരത്തെ ഉണ്ടായിരുന്നു. അന്നത് നിരസിച്ചതാണ്. ബിഡിജെഎസ് ഉണ്ടാക്കിയത് തനിക്ക് തനിക്ക് മന്ത്രിയാകാനെന്ന ആക്ഷേപം വന്നേക്കാം എന്ന് കരുതിയാണ് കഴിഞ്ഞതവണ മാറിനിന്നത്

കോട്ടയം: എക്സിറ്റ് പോളുകള്‍ എൻഡിഎയുടെ കണക്കുകള്‍ ശരിവയ്ക്കുന്നതാണെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ ജയിക്കുമെന്നതായിരുന്നു കണക്ക്. ബിഡിജെഎസ് കൂടി വിജയം തീരുമാനിക്കും. ഇത്തവണ കേന്ദ്ര മന്ത്രി സ്ഥാനമോ രാജ്യസഭാംഗത്വമോ വാഗ്ദാനം വന്നാൽ അത് ആലോചിച്ചു തീരുമാനിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാജ്യസഭാംഗമോ കേന്ദ്ര മന്ത്രിയോ ആകുന്നതിനുള്ള ഓഫർ ഓഫർ നേരത്തെ ഉണ്ടായിരുന്നു. അന്നത് നിരസിച്ചതാണ്. ബിഡിജെഎസ് ഉണ്ടാക്കിയത് തനിക്ക് തനിക്ക് മന്ത്രിയാകാനെന്ന ആക്ഷേപം വന്നേക്കാം എന്ന് കരുതിയാണ് കഴിഞ്ഞതവണ മാറിനിന്നത്. ഇത്തവണ സാഹചര്യം അനുകൂലമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

അതേസമയം, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് പറഞ്ഞത്. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരി വെക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്ന് വി. മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്‌ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും അതെവിടെയെന്ന് ഫലം വരട്ടെയെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ. ഉയർത്തിയ പ്രചരണ മുദ്രാവാക്യം ജനം സ്വീകരിച്ചതിന് തെളിവാണ് മാധ്യമ സർവ്വേകളെന്നും യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. 

തേക്കടിയില്‍ പ്രത്യേക പൂജ; ജൂൺ ഒന്നിന് തന്നെ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം