തിരുവനന്തപുരം: ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ സോണിയാ ഗാന്ധിക്ക് പരാതി. മോദി സ്തുതിയിൽ തരൂരിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടി.എൻ പ്രതാപൻ എം.പി സോണിയയ്ക്ക് കത്തയച്ചത്. 

ഏകാധിപത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാക്കിയ മോദിയെ പ്രശംസിക്കണമെന്ന് പറയുന്ന രാഷ്ട്രീയ വ്യവഹാരം അസംബന്ധമാണെന്ന് ടി എൻ പ്രതാപൻ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ ദുർബലപ്പെടുത്തുന്നതിന് മാത്രമേ അതു സഹായിക്കൂവെന്നും കത്തില്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടുന്നു. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ എംപിമാരായ കെ മുരളീധരനും ബെന്നി ബെഹനാനും നേരത്തെ രംഗത്ത് വന്നിരുന്നു.