22 ാം തിയതി കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രത. 23 ാം തിയതി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതലാകും മഴ കനക്കുക. ആഗസ്റ്റ് 21, 22, 23 തിയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം 22, 23 തിയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22 ാം തിയതി കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രത. 23 ാം തിയതി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇതിനൊപ്പം തന്ന മത്സ്യതൊഴിലാളികൾക്കും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിൽ 3 നാൾ മഴ കനക്കും, 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം; ഒപ്പം ഇടിമിന്നൽ;ജാഗ്രത

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - ലക്ഷദ്വീപ് - കർണ്ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാല പൊട്ടിയുമില്ല, കിട്ടിയുമില്ല, കുടുങ്ങുകയും ചെയ്തു; കോട്ടയത്ത് കാറിലെത്തി ഓഫീസിൽ മാല മോഷണ ശ്രമം, പിടിയിൽ

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

20 - 08 - 2022 : തമിഴ്‌നാട്‌ തീരത്തും തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും സാധ്യത. വടക്കൻ ആന്ധ്ര പ്രദേശ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

21 - 08 - 2022 : തമിഴ്‌നാട് തീരം, തെക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.
22-08-2022 നും 23-08-2022 നും : കന്യാകുമാരി തീരം, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതിയിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഇടുക്കിയെ ഞെട്ടിച്ച മൃതദേഹം: യുവാവ് തുടലിൽ തീകത്തി മരിച്ചതായി കണ്ടെത്തിയതിൽ അന്വേഷണം, പോസ്റ്റ്മോർട്ടം നിർണായകം