തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 വൈറസ് പകര്‍ന്നത് 1572 പേര്‍ക്ക്. ഇന്ന് ആകെ 1725 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 1572 പേരും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 435 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 285 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 144 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 124 പേര്‍ക്കും, എറണാകുളം 123 ജില്ലയിലെ പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 122 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 90 പേര്‍ക്കും, കോട്ടയം ജില്ലയിലെ 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 61 പേര്‍ക്കും, കൊല്ലം ജില്ലയിലെ 45 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 33 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 2 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, കണ്ണൂര്‍ ജില്ലയിലെ 5, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

അതേസമയം, കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75), ആഗസ്റ്റ് 11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിനി അസ്മ (38), ആഗസ്റ്റ് 10ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58), കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി രമേശന്‍ (47), ആഗസ്റ്റ് 3ന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), ആഗസ്റ്റ് 14 ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), ആഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.