ചൈനയിൽ നിന്ന് നയതന്ത്ര വിജയവുമായി മോദി മടങ്ങിയെത്തിയതാണ് ഇന്നത്തെ പ്രധാന വാർത്ത. വോട്ട് കൊള്ളയിൽ ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശവും ചർച്ചയായി.

ഭീകരവാദം അടക്കമുള്ള വിഷയത്തിൽ വലിയ നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ നിന്ന് മടങ്ങുന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. ഇന്ത്യയോടുള്ള ചൈനീസ് നിലപാടിലും മാറ്റത്തിന് ഷാങ്ഹായി ഉച്ചകോടിക്കിടെയുള്ള ചർച്ചകൾ ഇടയാക്കി. അതേസമയം, വോട്ട് കൊള്ളയിൽ വൈകാതെ ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞ് ദേശീയ രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയായിട്ടുണ്ട്. മോദിക്ക് മുഖം പുറത്തുകാണിക്കാൻ പറ്റില്ലെന്നും രാഹുഷ തുറന്നടിച്ചിരുന്നു.

ഒരു മനസോടെ ഇന്ത്യയും ചൈനയും റഷ്യയും

ഡോണൾഡ് ട്രംപിന്‍റെ താരിഫ് സമ്മർദ്ദത്തിനെതിരെ സഹകരണം ശക്തമാക്കി ഇന്ത്യയും ചൈനയും റഷ്യയും. എണ്ണ ഇറക്കുമതി തുടരുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി നടത്തിയ ഒരു മണിക്കൂർ ചർച്ചയിൽ നരേന്ദ്ര മോദി അറിയിച്ചു. റഷ്യ - യുക്രെയിൻ സംഘർഷം ചർച്ചയിലൂടെ തീർക്കണമെന്ന നിലപാട് മോദി ആവർത്തിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് ഷാങ്ഹായി സഹകരണ ഉച്ചകോടി പിന്തുണ നൽകി.

നയതന്ത്ര വിജയം നേടി മോദി

ഭീകരവാദം അടക്കമുള്ള വിഷയത്തിൽ വലിയ നയതന്ത്ര വിജയം നേടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ നിന്ന് മടങ്ങുന്നത്. ഇന്ത്യയോടുള്ള ചൈനീസ് നിലപാടിലും മാറ്റത്തിന് ഷാങ്ഹായി ഉച്ചകോടിക്കിടെയുള്ള ചർച്ചകൾ ഇടയാക്കി. ഇന്ത്യ ചൈന ബന്ധത്തിൽ അതേ സമയം പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത പ്രകടമായിട്ടുണ്ട്.

ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന് രാഹുൽ

വോട്ട് കൊള്ളയിൽ വൈകാതെ ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിക്ക് മുഖം പുറത്തുകാണിക്കാൻ പറ്റില്ലെന്നും ബിഹാറിൽ വോട്ട‍ർ അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ പറഞ്ഞു. യാത്രയുടെ അവസാന ദിനം ഇന്ത്യ സഖ്യത്തിന്‍റെ ശക്തിപ്രകടനമായി മാറി.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുവരെ വോട്ടർപട്ടികയിൽ തിരുത്തലുകൾക്ക് അവസരം

ബീഹാറിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുവരെ വോട്ടർപട്ടികയിൽ തിരുത്തലുകൾക്ക് അവസരം ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. പരാതികളിലെ തുടർനടപടികളിൽ കമ്മീഷന് വീഴ്ചയുണ്ടെന്ന് വിമർശിച്ച കോടതി, വോട്ടർമാരെ സഹായിക്കുന്നതിന് ലീഗൽ സർവ്വീസസ് അതോറിറ്റി വോളണ്ടിയർമാരെ നിയോഗിക്കാൻ നിർദ്ദേശിച്ചു. 

സത്യവാങ്മൂലം പിൻവലിക്കാൻ തിരുവിതാം കൂർ ദേവസ്വം ബോർഡ്

ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ തിരുവിതാം കൂർ ദേവസ്വം ബോർഡ്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ പശ്ചാത്തലത്തിലാണ് വിശ്വാസികളെ ഒപ്പം നിർത്താനുള്ള നിലപാട് തിരുത്തൽ. സംഗമത്തിന് മുമ്പ് സത്യവാങ്മൂലം പിൻവലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും

രാഹുലിനെതിരെ മൊഴിയെടുക്കൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർച്ച് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്‍റോയിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.