രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഖത്തറിൽ ഇസ്രയേൽ ആക്രമണം നടത്തി. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു.
രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത് തന്നെയാണ് ഇന്നത്തെ പ്രധാന വാർത്ത. പോള്‍ ചെയ്യപ്പെട്ട 767 വോട്ടില്‍ ല്‍ 454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. ഇതിനിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തി. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. അതേസമയം, ആളിക്കത്തിയ ജന്‍ സീ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച് നേപ്പാൾ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവെച്ചു. രാജ്യത്തെ സ്ഥിതി ഏറെ സങ്കീര്‍ണമാണ്.
സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി
രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വോട്ടില്‍ ല്‍ 454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
ഖത്തറിൽ ഇസ്രയേലിന്‍റെ ആക്രമണം
വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനമാണ് നടന്നത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന.
ആളിക്കത്തിയ ജെന്‍ സീ പ്രക്ഷോഭം
ആളിക്കത്തിയ ജെന്‍ സീ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച് നേപ്പാൾ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. രാജിക്കത്ത് കൈമാറിയതിനു പിന്നാലെ ഒലി രാജ്യം വിട്ടു. രണ്ടുദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ പാര്‍ലമെന്‍റ് മന്ദിരത്തിനും പ്രധാനമന്ത്രിയുടേത് ഉൾപ്പെടെയുള്ള വസതികൾക്കും പ്രക്ഷോഭകർ തീയിട്ടു. ബാലേന്ദ്ര ഷാ ഇടക്കാല പ്രധാനമന്ത്രി ആയേക്കുമെന്നാണ് റിപ്പോർട്ട്.
സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ
നേപ്പാളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. ഇന്ത്യക്കാരോട് നേപ്പാളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിച്ച വിദേശകാര്യ മന്ത്രാലയം ഹെൽപ് ലൈൻ നമ്പറുകളും ഏർപ്പെടുത്തി. പ്രക്ഷോഭകാരികളെ ഇന്ത്യ ഇതുവരെ തള്ളി പറഞ്ഞിട്ടില്ല.
കേസ് ചമയ്ക്കുന്ന കേരള പൊലീസ്
പേരൂർക്കടയിലെ മാല മോഷണക്കേസിൽ വൻ വഴിത്തിരിവ്. വീട്ടുജോലിക്കാരി ബിന്ദുവിനെ പ്രതിയാക്കാൻ പൊലീസ് തിരക്കഥ ഉണ്ടാക്കിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പരാതിക്കാരിയായ ഓമന ഡാനിയലിന്റെ വീട്ടിൽ നിന്ന് സ്വർണ്ണം കിട്ടിയിട്ടും ബിന്ദുവിനെ കുടുക്കാൻ ശ്രമിച്ചെന്നാണ് പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍റെ അന്വേഷണത്തിലെ കണ്ടെത്തൽ.
കടുപ്പിച്ച് കേരളം
ഗവർണർമാർ ബില്ലുകൾ വൈകിപ്പിക്കുന്നതിൽ അതിരൂക്ഷ വിമർശനവുമായി കേരളം. ഗവർണർ സംസ്ഥാനത്തിന്‍റെ എതിരാളിയായല്ല, ജനങ്ങളോട് ബാധ്യസ്ഥനായാണ് പ്രവർത്തിക്കേണ്ടതെന്ന് കേരളം സുപ്രീം കോടതിയിൽ വാദിച്ചു. ദന്തഗോപുരത്തിൽ ഇരുന്ന് മാസങ്ങളുടെ സാവകാശമെടുത്ത് ബില്ലുകൾ പരിശോധിക്കേണ്ട ആളല്ല ഗവർണറെന്നും കേരളം ആഞ്ഞടിച്ചു.
