ഷീറ്റ് തുളച്ച് വെടിയുണ്ട വീടിനുള്ളിൽ പതിച്ചു, സംഭവം മലയിൻകീഴ് വിളവൂർക്കലിൽ


പാലക്കാട്ടെ പാതിരാ റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ, പരാജയപ്പെട്ട കമല ഹാരിസിന്റെ പ്രതികരണം, സുരേഷ് ഗോപിക്ക് മന്ത്രിയായിരിക്കെ സിനിമാ അഭിനയത്തിന് അനുമതിയില്ല എന്നിങ്ങനെ വാർത്തകളാൽ സമ്പന്നമാണ് ഇന്നത്തെ ദിവസം. പ്രേക്ഷകർ ഇന്ന് കണ്ടിരിക്കേണ്ട പ്രധാന വീഡിയോകൾ ഇതാ...
ഷീറ്റ് തുളച്ച് വെടിയുണ്ട വീടിനുള്ളിൽ പതിച്ചു, സംഭവം മലയിൻകീഴ് വിളവൂർക്കലിൽ

'ഓപ്പറേഷൻ പാലക്കാട് എന്ന പേരിൽ സിപിഎമ്മും ബിജെപിയും ചേർന്ന് വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി' പി.കെ ഫിറോസ്

തെരഞ്ഞെടുപ്പ് കാലത്ത് പൊലീസിന് ചുമ്മാ കയറിയങ്ങ് റെയ്ഡ് ചെയ്യാമോ? പരിശോധനയുടെ നിയമവഴി ഇതാണ്

കിറ്റുകൾ ഓരോന്നായി പരിശോധിച്ച് DYFI പ്രവർത്തകർ, മേപ്പാടി പഞ്ചായത്തിന്റെ വീഴ്ച്ചയെന്ന് DYFI

'പാലക്കാടെ സ്ഥാനാര്‍ത്ഥിയോട് വിളിച്ച് പറഞ്ഞു നിനക്ക് ശുക്ര ദശയാണെന്ന്', മികച്ച ഭൂരിപക്ഷം നേടുമെന്ന് കെ സുധാകരന്‍
+
കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് ഒന്നു മുതൽ മൂന്ന് വരെ പ്രതികൾ. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടിരുന്നു. എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

പ്രതിഷേധം നടക്കുന്ന സമയത്ത് എവിടെയായിരുന്നുവെന്ന് ചോദിച്ച് പൊലീസിനോട് കയര്‍ത്ത് ഭരണപക്ഷ അംഗങ്ങൾ.

ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ മേപ്പാടി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി ദുരിതബാധിതരും ഡിവൈഎഫ്ഐ പ്രവർത്തകരും

ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.

ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.

പാലക്കാട്ട്കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

പാലക്കാട്ടെ പാതിരാ പരിശോധനയിൽ വേറിട്ട വാദവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ. പരിശോധനാ നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്ന് സരിന്‍ പറയുന്നു. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് കള്ളമെന്ന് വ്യക്തമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജനങ്ങൾക്കും ബോധ്യമായെന്ന് എം.വി.ഗോവിന്ദൻ.

കാന്തപുരത്തെ കാണാൻ പോകുമ്പോൾ ഒരു ഡസൻ ഡ്രസുമായി പോകേണ്ട കാര്യമുണ്ടോ രാഹുൽ മാങ്കൂട്ടത്തിലിനെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. തമിഴ്‌നാട് രജിസ്‌ട്രേഷൻ കാറിൽ നിന്നാണ് ട്രോളി ബാഗ് ഇറക്കിയതെന്നും ആരോപണം.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ പ്രൊസിക്യൂഷന് അനുമതി നല്‍കാതെ സര്‍ക്കാര്‍. മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഓ സൂരജ് എന്നിവരുടെ വിചാരണക്ക് അനുമതി നല്‍കുന്നതിലാണ് ഒളിച്ചുകളി.

കുടിയേറ്റ വിഷയത്തിൽ ട്രംപ് നിലപാട് കടുപ്പിച്ചാൽ ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് ശശി തരൂർ എംപി. കാനഡയുമായുള്ള ഇന്ത്യയുടെ തര്‍ക്കത്തിൽ അമേരിക്ക ഇടപെടാൻ സാധ്യത കുറവാണെന്നും തരൂർ പറഞ്ഞു.

കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് പാലക്കാട്ടെ ഹോട്ടലിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊടകരയിൽ കുടുങ്ങിയ ബിജെപിയെ ബാലൻസ് ചെയ്യിക്കാൻ സിപിഎം തയ്യാറാക്കിയ തിരക്കഥയായിരുന്നു റെയ്ഡ്. രാഹുലിന്റെ വണ്ടിയിൽ കഞ്ചാവ് കൊണ്ട് വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് തങ്ങളെന്നും വി ഡി സതീശൻ.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന് താത്കാലിക ഇടവേള. തൃശൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസ് രംഗത്തെത്തി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ ജയം സ്വന്തമാക്കിയ ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചാണ് കമല പരാജയം സമ്മതിച്ചത്. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കട്ടെ ട്രംപെന്ന് കമല ആശംസിച്ചു.
