ഉമ്മൻ ചാണ്ടി ആശുപത്രിയിൽ, അദാനിയിൽ രാഹുൽ ഗാന്ധി, നില ഭദ്രമെന്ന് അദാനി, മഞ്ഞക്കുപ്പായത്തിൽ സഞ്ജു- 10 വാർത്ത
ഉമ്മൻ ചാണ്ടി ആശുപത്രിയിൽ, അദാനിയിൽ രാഹുൽ ഗാന്ധി, നില ഭദ്രമെന്ന് വിസ്വസിപ്പിക്കാൻ അദാനി,

1- ഉമ്മൻ ചാണ്ടി ആശുപത്രിയിൽ; നെയ്യാറ്റിൻകര നിംസിൽ പ്രവേശിപ്പിച്ചു
ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിനെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെന്ന് നുണപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണ് തുമകുരുവിലെ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഫാൽ ഇടപാട് വിവാദത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി ഉദ്ഘാടന പ്രസംഗത്തിൽ മോദി സംസാരിച്ചത്.
സാമ്പത്തിക ആരോപണം ഉയർന്ന അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ രണ്ടുവർഷമായി താൻ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട്.
തങ്ങളുടെ സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ അദാനി ഗ്രൂപ്പിന്റെ നിർണായക നീക്കം. ഓഹരി ഈടാക്കി എടുത്ത വായ്പകൾ അദാനി ഗ്രൂപ്പ് അടച്ചുതീർക്കാനുള്ള സമയം ബാക്കിനിൽക്കേ തന്നെ തിരിച്ചടച്ചു.
തുർക്കിയിൽ വീണ്ടും ഭൂചലനം. 12 മണിക്കൂറിനിടെയാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായത്. തുർക്കി-സിറിയൻ അതിർത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനമുണ്ടായത്. ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 കടന്നു.
തൃശൂരിൽ ചികിത്സയിലിരിക്കെ യുവതി ലൈംഗിക അതിക്രമം നേരിട്ട സംഭവത്തിൽ മെഡിക്കൽ കോളേജിന് വീഴ്ചപ്പറ്റിയിട്ടില്ലെന്ന് പ്രിൻസിപ്പലിന്‍റെ റിപ്പോർട്ട്. രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന് പറഞ്ഞാണ് പ്രതി ദയാലാൽ യുവതിക്കൊപ്പം കയറിയത്. വനിത ജീവനക്കാരാണ് യുവതിയെ ശുശ്രൂഷിച്ചതെന്നും ആരോഗ്യ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
7- ദൗർബല്യമായി കാണരുത്; അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തില്‍ സർക്കാരിന് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി
അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തില്‍ സർക്കാരിന് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. വിഷയത്തിൽ വ്യവസായ സെക്രട്ടറിക്ക് കോടതിയുടെ രൂക്ഷ വിമർശനം. സത്യവാങ്മൂലം സമർപ്പിക്കാത്തതിനാണ് വിമർശനം.
8- അച്ഛന്റെ സഹോദരന് മറുപടി നൽകാൻ താനില്ല: ചികിത്സ നിഷേധിക്കുന്നെന്ന പരാതിയിൽ ചാണ്ടി ഉമ്മൻ
അച്ഛന് ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ അച്ഛന്റെ സഹോദരൻ അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകാൻ താനില്ലെന്ന് ചാണ്ടി ഉമ്മൻ. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മൻ ചാണ്ടി തന്നെ മറുപടി നൽകിക്കഴിഞ്ഞു. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
9- സഞ്ജു സാംസണ്‍ ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. ഇന്നാണ് പ്രഖ്യാപനം നടന്നത്. സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
10 -ഉണ്ണി മുകുന്ദന്‍റെ 100 കോടി ക്ലബ്ബ് ചിത്രം ഒടിടിയിലേക്കും; 'മാളികപ്പുറം' റിലീസ് പ്രഖ്യാപിച്ചു
സമീപകാല മലയാള സിനിമയിലെ ഏറെ പ്രത്യേകതകളുള്ള വിജയങ്ങളിലൊന്നാണ് മാളികപ്പുറം. റിലീസ് ചെയ്ത് ഒരു മാസത്തിന് ഇപ്പുറവും വാരാന്ത്യങ്ങളില്‍ ഹൌസ്ഫുള്‍ ഷോകളും മികച്ച തിയറ്റര്‍ കൌണ്ടുമായി മുന്നേറുകയാണ് ഈ ചിത്രം. വൈഡ് റിലീസിന്‍റെ ഇക്കാലത്ത് മികച്ച ഇനിഷ്യലും പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയും നേടുന്ന ചിത്രങ്ങള്‍ക്കുപോലും മികച്ച ലോംഗ് റണ്‍ ലഭിക്കുക അപൂര്‍വ്വമാണ്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്