സെസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി, 'മോദിയുടെ പിജി സർട്ടിഫിക്കറ്റ് സ്വകാര്യത', ഉണ്ണിക്ക് തിരിച്ചടി-10 വാർത്ത
സെസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി, മോദിയുടെ പിജി സർട്ടിഫിക്കറ്റ് സ്വകാര്യ വിവരം, ഉണ്ണി മുകുന്ദന് തിരിച്ചടി- 10 വാർത്ത

1- സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രം, പ്രതിപക്ഷം ബിജെപിക്ക് കുടപിടിക്കുന്നു: മുഖ്യമന്ത്രി
സംസ്ഥാന ബജറ്റിലെ നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അക്കാര്യം പ്രതിപക്ഷം ഓർക്കുന്നത് നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു.
2-സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദന് തിരിച്ചടി, വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീക്കി
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ല ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി.
3-'ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ല'; വിശദീകരണവുമായി സൈബി ജോസ്
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകൻ സൈബി ജോസ്. കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പരാതിക്കാരി ഇമെയിൽ വഴി അറയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്ക് കൈമാറിയതെന്നാണ് അഭിഭാഷകനായ സൈബി ജോസിന്‍റെ വിശദീകരണം.
4- പ്രധാനമന്ത്രിയുടെ പിജി ബിരുദം സ്വകാര്യ വിവരം; കെജ്രിവാളിന് കൈമാറാനാവില്ലെന്ന് സോളിസിറ്റർ ജനറൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
5- കാലിത്തീറ്റ ഭക്ഷ്യവിഷബാധ: കോട്ടയത്ത് ഒരു പശു കൂടി ചത്തു
കാലിത്തീറ്റ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ്ചാകുന്നത്.
6-ആന, പുലി, കടുവ, കണ്ടാമൃഗം തുടങ്ങി വന്യമൃഗങ്ങളുടെ എണ്ണം പെരുകുന്നു; കണക്കുമായി കേന്ദ്രമന്ത്രി
രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 2014 ൽ 8032 ൽനിന്നും 60 ശതമാനം ഉയർന്ന് 2023 ൽ ആകെ 12852 ആയി. 2014 ൽ കടുവകളുടെ എണ്ണം 2226 ആയിരുന്നു ഇത് നിലവിൽ 2967 ആയി ഉയർന്നു.
രണ്ട് ദിവസം നേട്ടമുണ്ടാക്കിയ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് വീണ്ടും നഷ്ടത്തിലേക്ക് വീണു. അദാനി ഗ്രൂപ്പ് ഓഹരികളെ സംശയ നിഴലിൽ നിർത്തിക്കൊണ്ട് അമേരിക്കൻ സാമ്പത്തിക ഉപദേശക സ്ഥാപനമായ MSCI രംഗത്ത് വന്നതാണ് വിപണയിൽ തിരിച്ചടിച്ചത്.
8- 'ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം', അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രൻ
ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്തു പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്ന് ആരോപിച്ചു.
9- 'പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപി കുറയ്ക്കും, അസുഖങ്ങൾ തടയും'; യുപി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി
വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ധരം പാൽ സിംഗ് രംഗത്ത്. പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും അസുഖങ്ങൾ തടയുമെന്നും മന്ത്രി പറഞ്ഞു. വലന്‍റൈന്‍സ് ഡേയില്‍, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന
ടിന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗ്യവേദിയാണ് ദക്ഷിണാഫ്രിക്ക. ഇവിടെ ആദ്യകിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ വനിതകള്‍. നാളെയാണ് ട്വന്റി 20 വനിതാ ലോകകപ്പിന് തുടക്കമാവുക. 2007ല്‍ എം എസ് ധോണിയുടെ ഇന്ത്യ.