'ഒത്തുതീര്‍പ്പിന് 30 കോടി വാഗ്ദാനം, തെളിവ് കൈമാറണമെന്നാവശ്യം, വധഭീഷണി, ഇടനിലക്കാരൻ വിജയ് പിള്ള' : സ്വപ്ന
സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെയടക്കം ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.
ബ്രഹ്മപുരത്തെ തീ കെടുത്താൻ പകൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയര്‍ അനില്‍കുമാര്‍ അറിയിച്ചു ആരോഗ്യ വിഭാഗം കൂടുതൽ ശക്തമായി ഇടപെടും .52 ഹിറ്റാച്ചികൾ ഒരേ സമയം പ്രവർത്തിക്കുന്നുണ്ട്.എയർ ക്വാളിറ്റി പഠിക്കാൻ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടും.കൊച്ചിയിൽ മാലിന്യ നീക്കം സുഗമമാക്കും.നടപടികൾ നീട്ടിക്കൊണ്ട് പോകില്ലെന്നും അടിയന്തര യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വെളിപെടുത്തലിൽ എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ആരാണ് വിജയൻ പിള്ള? എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്? ഗോവിന്ദൻ മാസ്റ്ററുടെ പേര് പലതവണയായി പറയുന്നു.
4-കണ്ണൂർ വിമാനത്താവളത്തിൽ ഇന്ന് പിടികൂടിയത് 2032 ഗ്രാം സ്വര്‍ണവും വിദേശ കറന്‍സിയും
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. ഒരു കോടി 13 ലക്ഷം വരുന്ന 2032 ഗ്രാം സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയിലായി. തൃശൂര്‍ സ്വദേശി യൂസഫില്‍ നിന്ന് 978 ഗ്രാം സ്വർണ്ണവും കോഴിക്കോട് സ്വദേശി റഹീസില്‍ നിന്ന് 1054 ഗ്രാം സ്വര്‍ണവുമാണ് കണ്ടെടുത്തത്.
രാജ്യത്ത് ഇടത് പാർട്ടികൾ ശോഷിച്ച് വരുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ മാത്രമായി ഇടത് കക്ഷികൾ ചുരുങ്ങി.75 വർഷം കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ മുസ്ലീം ലീഗിന് സാധിച്ചു. ഉത്തരവാദിത്ത രാഷ്ട്രീയമാണ് മുസ്ലീം ലീഗ് മുന്നോട്ട് വയ്ക്കുന്നത് 75ആം രൂപീകരണ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്. മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി ഇന്നലെ ഇദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ കൊലവിളി മുഴക്കിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഗുരതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നടത്തിയ ഫേസ് ബുക്ക് ലൈവിൽ എം എ യൂസഫലിയെക്കുറിച്ചും പരാമർശം. മൂന്ന് ദിവസം മുമ്പ് കാണാനെത്തിയ വിജയ് പിള്ള എന്നൊരാൾ ആണ് യൂസഫലിയുടെ പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് സ്വപ്ന വെളിപ്പെടുത്തി.
ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സ്ത്രീവിരുദ്ധ നിലപാടുകൾ സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി..അത്തരത്തിൽ നിലപാട് സ്വീകരിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്‍റെ പരാമർശം വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു..
9- അടിമുടി ദുരൂഹത, ചോദ്യം ചെയ്യലുകളോട് സഹകരിക്കാതെ കൃഷി ഓഫീസർ ജിഷ, അറസ്റ്റിന് പിന്നാലെ സസ്പെൻഷനും
ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. അടിമുടി ദുരൂഹത നിറഞ്ഞ കേസില്‍ എടത്വ കൃഷി ഓഫീസറായ എം. ജിഷമോള്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തത് പൊലീസിനെ കുഴക്കുകയാണ്. മോഡലിങ് രംഗത്തും സജീവമായ എടത്വ കൃഷി ഓഫീസറാണ് കള്ളനോട്ട് കേസില്‍ അന്വേഷണം നേരിടുന്നത്.
10-ആരോഗ്യ സ്ഥിതി പരിഗണിക്കാതെയുള്ള അറസ്റ്റ്, ഇഡി വേട്ടയാടുന്നു'; ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയിൽ
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ. കേസില്‍ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്ന് ശിവശങ്കർ ഹർജിയിൽ ആരോപിച്ചു. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും കോടതിയിൽ പററഞ്ഞു.
