രാഹുലിന് അയോഗ്യത ഭീഷണി, സോണ്ടയുമായി നെതര്‍ലൻഡ്സിൽ ചര്‍ച്ചയോ?, സഞ്ജുവിനായി വീണ്ടും തരൂര്‍
കള്ളന്മാർക്കെല്ലാം മോദിയെന്ന പേര് പരാമർശത്തിൽ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് സ്വീകരണമൊരുക്കാൻ തീരുമാനിച്ച് കോൺഗ്രസ്. സൂറത്തിൽ വിധി കേൾക്കാനെത്തി മടങ്ങുന്ന രാഹുലിനെ ദില്ലി വിമാനത്താവളത്തിൽ സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്.
2- അയോഗ്യത ഭീഷണി നേരിട്ട് രാഹുൽ ഗാന്ധി; ഹൈക്കോടതി തീരുമാനം നിർണ്ണായകമാകും
മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വവും അനിശ്ചിതത്വത്തിലായി. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്ക് നിർണ്ണായകമാകും.
കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് പീഡനത്തിനിരയായ അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉടൻ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
മാലിന്യ നീക്കത്തിനായി കൊച്ചി കോര്‍പറേൽനും സോണ്ടയും തമ്മിലുള്ള കരാറില്‍ 32 കോടിയുടെ അഴിമതിയാണ് നടന്നതെന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് അദ്ദേഹം 7 ചോദ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. വീട് ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട കെട്ടിടനിർമാണങ്ങൾക്കാണ് ഈ സൗകര്യം.
'തുടര്‍ച്ചയായി മൂന്ന് ഗോള്‍ഡന്‍ ഡക്കുമായി സൂര്യകുമാര്‍ യാദവ് അനാവശ്യമായ ലോക റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. സുപരിചിതമല്ലാത്ത ആറാം നമ്പറിലടക്കം ബാറ്റ് ചെയ്ത് ഏകദിനത്തില്‍ 66 ശരാശരിയുള്ള സഞ്ജു സാംസണ്‍ ടീമിലില്ലാത്തത് എന്തുകൊണ്ടെന്ന് ചോദിക്കുന്നതില്‍ പ്രശ്‌നമുണ്ടോ? ഇന്ത്യന്‍ സ്‌ക്വാഡിലെത്താന്‍ സഞ്ജു ഇനിയും എന്താണ് ചെയ്യേണ്ടത്?' എന്ന ചോദ്യത്തോടെയാണ് തരൂരിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.
കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ അഴിമതി കേസില്‍ മുന്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്. പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് കിട്ടാനായി അബ്ദുള്ളക്കുട്ടി ഇടപെട്ടതിന്‍റെ രേഖകള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ നീക്കം
സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടായിരിക്കും.
ഹിന്ദു ദൈവങ്ങളെ പോലെ വേഷം ധരിച്ച് നടന്ന് ശ്രദ്ധ നേടിയ ആളാണ് ആർജെഡി നേതാവും മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ഭഗവാൻ കൃഷ്ണനെ സ്വപ്നം കണ്ടുണർന്നു എന്ന തരത്തിൽ ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ തേജ് പ്രതാപ് യാദവ്. ശ്രീകൃഷ്ണൻ വിശ്വരൂപത്തിൽ തനിക്ക് ദർശനം നൽകിയെന്നാണ് തേജ്പ്രതാപിന്റെ അവകാശവാദം.
മേപ്പടിയാന്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ വിഷ്‍ണു മോഹന്‍ വിവാഹിതനാവുന്നു. അഭിരാമിയാണ് പ്രതിശ്രുത വധു. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ഇന്ന് നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ആശംസകളുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു. മേപ്പടിയാനിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും ഒപ്പം ചിത്രത്തിന്‍റെ നിര്‍മ്മാണവും ഉണ്ണി മുകുന്ദന്‍ ആയിരുന്നു.
