മൂന്ന് ഇരുചക്ര വാഹനങ്ങൾക്കും കാറിനും ഓട്ടോയ്ക്കുമാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.

കൊല്ലം : രണ്ടാംകുറ്റിക്ക് സമീപം ബൈക്കിൽ നിന്നും തീ പടര്‍ന്ന് അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. കൊല്ലം രണ്ടാംകുറ്റിക്ക് സമീപം കോയിക്കലിൽ ബൈക്കിൽ നിന്നും തീ പടര്‍ന്ന് അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. മൂന്ന് ഇരുചക്ര വാഹനങ്ങൾക്കും കാറിനും ഓട്ടോയ്ക്കുമാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഓടിക്കോണ്ടിരുന്ന ബൈക്കിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രികൻ വാഹനം റോഡരികിൽ നിര്‍ത്തി. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് വാഹനങ്ങളിലേക്ക് തീ പടര്‍ന്നത്. കൊല്ലത്ത് നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.