തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ ഗതാഗത കുരുക്ക്. സിഎസ്‌ഐ സഭയുടെ ദക്ഷിണ കേരള ഘടകത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിന്‍റെ ഭാഗമായുള്ള റാലിയും സമ്മേളനവുമാണ് ഗതാഗത കുരുക്കിന് കാരണം. തമ്പാനൂരില്‍ നിന്ന് പുത്തരിക്കണ്ടം ഭാഗത്തേക്ക് റാലി പുരോഗമിക്കുകയാണ്. റാലിയെ തുടര്‍ന്ന്  കഴിഞ്ഞ രണ്ടുമണിക്കൂറിലേറെയായി വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുകയാണ്.