പെരുമ്പാവൂര്‍  സൈഡില്‍ നിന്നും എംസി റോഡിലൂടെ കോട്ടയം, തൊടുപുഴ മേഖലയിലേക്ക് പോകേണ്ടവര്‍ നെഹ്രു പാര്‍ക്കില്‍ നിന്നും കോതമംഗലം റോഡില്‍ കയറി ചാലിക്കടവ് പാലം കടന്ന് കിഴക്കേക്കര വഴി മുവാറ്റുപുഴ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തി യാത്ര തുടരാം. 

മൂവാറ്റുപുഴ: മൂവാറ്റുപുഴ പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ വലിയ ഗർത്തം രൂപപ്പെട്ട സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം. പെരുമ്പാവൂര്‍ സൈഡില്‍ നിന്നും എംസി റോഡിലൂടെ കോട്ടയം, തൊടുപുഴ മേഖലയിലേക്ക് പോകേണ്ടവര്‍ക്ക് നെഹ്രു പാര്‍ക്കില്‍ നിന്നും കോതമംഗലം റോഡില്‍ കയറി ചാലിക്കടവ് പാലം കടന്ന് കിഴക്കേക്കര വഴി മുവാറ്റുപുഴ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തി യാത്ര തുടരാം. 

കോട്ടയം സൈഡില്‍ നിന്നും പെരുമ്പാവൂര്‍ക്ക് പോകേണ്ടവര്‍ക്ക് നിലവിലുള്ള എംസി റോഡിലെ ഒരുവരി ഗതാഗതം ഉപയോഗിക്കാം. അല്ലെങ്കില്‍ എംസി റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാറാടി പെരുവംമൂഴി, മഴുവന്നൂര്‍ വഴി തൃക്കളത്തൂരില്‍ എത്തി എംസി റോഡില്‍ പ്രവേശിച്ച് യാത്ര തുടരാം. കൊച്ചി വിമാനത്താവളത്തിലേക്ക് പോകേണ്ടവർക്കും ഈ വഴി ഉപയോഗിക്കാം.

മൂവാറ്റുപുഴ പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ വലിയ കുഴി;പരിശോധന നടത്തുന്നു

തൊടുപുഴ മേഖലയില്‍ നിന്നും പെരുമ്പാവൂര്‍, എറണാകുളം മേഖലയിലേക്ക് പോകേണ്ടവര്‍ക്ക് ആനിക്കാട് വഴി ചാലിക്കടവ് പാലം കടന്ന് മുവാറ്റുപുഴ നെഹ്റു പാര്‍ക്ക് വഴി യാത്ര തുടരാം. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നഗരത്തിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

സംസ്ഥാനത്ത് ആശ്വാസം; അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു, അണക്കെട്ടുകളിൽ ജാഗ്രത തുടരുന്നു

മൂവാറ്റുപുഴ പാലത്തിൽ ഗതാഗത നിരോധനം, നഗരത്തിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കുക

പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് കോട്ടയം,തൊടുപുഴ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തിരിച്ചുവിടും

വാഹനങ്ങള്‍ ചാലിക്കടവ് പാലം വഴി കടന്നുപോകണം

പെരുമ്പാവൂര്‍ ഭാഗത്തേക്ക് ഒരു വരി ഗതാഗതം അനുവദിക്കും

അല്ലെങ്കിൽ കെഎസ്ആർടിസി ബസ് സ്റ്റാന്റ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിയണം

മാറാടി-പെരുവംമൂഴി-മഴുവന്നൂര്‍-തൃക്കളത്തൂര്‍ വഴി എംസി റോഡിലെത്താം

തൊടുപുഴയിൽ നിന്ന് വരുന്നവര്‍ ആനിക്കാട്-ചാലിക്കടവ് പാലം വഴി പോകണം

മൂവാറ്റുപുഴ പാലത്തിന് സമീപത്ത് ഗർത്തം രൂപപ്പെട്ടതിന്റെ കാരണം പരിശോധനയിൽ കണ്ടെത്താനായില്ല. ഗർത്തം മണ്ണും കോൺക്രീറ്റ് മിട്ടു മൂടാനാണ് തീരുമാനം. ഇന്ന് വൈകിട്ടോടെ പാലം ഗതാഗത യോഗ്യമാക്കുമെന്ന് മാത്യു കുഴൽനാടൻ അറിയിച്ചു. ഇന്നത്തെ പരിശോധനയിൽ കേബിൾ ഡെക്ടിന് താഴെ അല്ലാതെ മറ്റൊരിടത്തും മണ്ണൊലിച്ച് പോയതായി കണ്ടെത്താനായില്ല. നിലവിൽ താൽക്കാലികമായി ഗതാഗത യോഗ്യമാക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അറിയിച്ചു.