കാസർകോട് ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ എസ്ഐക്കെതിരെ വിജിലൻസ് കേസെടുത്തു. പിഴയടച്ചിട്ടും ഇ-ചെല്ലാനിൽ കുടിശ്ശികയായി രേഖപ്പെടുത്തിയാണ് ഇയാൾ ക്രമക്കേട് നടത്തിയത്.
കാസർകോട്: ട്രാഫിക് പിഴയിൽ തിരിമറി നടത്തിയ എസ്ഐക്കെതിരെ വിജിലൻസ് കേസ്. ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. മുൻ എസ്ഐ അരുൺ മോഹനെതിരെയാണ് കേസ്. ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ ജോലി ചെയ്ത കാലത്തെ ക്രമക്കേടിലാണ് കേസ്. പിഴയടച്ചിട്ടും ഇ-ചെല്ലാനിൽ കുടിശ്ശികയായി രേഖപ്പെടുത്തിയെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയാണ്.
