തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറക്കുന്നതില്‍ അനിശ്ചിതത്വം നീളുന്ന സാഹചര്യം മന്ത്രിസഭ ഇന്ന് പരിഗണിച്ചേക്കും. സംസ്ഥാനത്തിന് തീരുമാനമെടുക്കാവുന്ന വകുപ്പുകളില്‍ പിഴ കുറക്കണമെന്നാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്. 

ഓണക്കാലത്ത് നിര്‍ത്തിവച്ച വാഹന പരിശോധന പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, കടുത്ത നിയമലംഘനങ്ങളില്‍ കേസെടുത്ത് കോടതിയിലേക്ക് അയക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.