ഒന്നര മണിക്കൂറോളമായി ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുകയാണ്

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് വീണ മരം നീക്കി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കോഴിക്കോട് ജനശതാബ്ദി ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. 8.30നാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് ജനശതാബ്ദി എത്തിയത്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക. നിലവിൽ ആലപ്പുഴ ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ വിവിധ ഭാ​ഗങ്ങളിലായി മഴക്കെടുതികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.